കേരളം

kerala

ETV Bharat / bharat

ഉപതെരഞ്ഞെടുപ്പുകൾ ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് നടത്തും - പൊതുസഭാ തെരഞ്ഞെടുപ്പ്

വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച യോഗത്തിലാണ് വെള്ളിയാഴ്ച ഇസിഐ തീരുമാനമെടുത്തത്

ECI by-elections Bihar പൊതുസഭാ തെരഞ്ഞെടുപ്പ് ഉപതെരഞ്ഞെടുപ്പ്
ഉപതെരഞ്ഞെടുപ്പുകൾ ബീഹാർ തെരഞ്ഞെടുപ്പ് സമയത്ത് നടത്താൻ ഇസിഐ തീരുമാനം

By

Published : Sep 4, 2020, 5:40 PM IST

ന്യൂഡൽഹി: ബിഹാറിലെ പൊതുസഭാ തെരഞ്ഞെടുപ്പ് 2020 നവംബർ 29 ന് മുമ്പ് പൂർത്തീകരിക്കേണ്ടിയിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ 65 ഉപതെരഞ്ഞെടുപ്പുകളും ഒരേ സമയം നടത്താൻ ഇലക്ഷൻ കമ്മിഷൻ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച യോഗത്തിലാണ് വെള്ളിയാഴ്ച ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനമെടുത്തത്.

എന്നിരുന്നാലും, രണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകളും ഒരുമിച്ച് നടത്തുന്നതിൽ മതിയായ കേന്ദ്ര സായുധ പൊലീസ് സേന, മറ്റ് ക്രമസമാധാന സേന എന്നിവയെ വിന്യസിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. നിയമസഭ / പാർലമെന്‍റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി നിലവിൽ 65 ഒഴിവുളുണ്ട്. അതിൽ 64 ഒഴിവുകൾ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലും ഒരെണ്ണം പാർലമെന്‍റ് മണ്ഡലത്തിനുമാണെന്ന് കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ചില സ്ഥലങ്ങളിലെ കനത്ത മഴയും പകർച്ചവ്യാധി പോലുള്ള തടസ്സങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട പല സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരിൽ നിന്നും ചീഫ് ഇലക്ടറൽ ഓഫീസർമാരിൽ നിന്നുമുള്ള റിപ്പോർട്ടുകളും വിവരങ്ങളും കമ്മിഷൻ അവലോകനം ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details