കേരളം

kerala

ETV Bharat / bharat

തേജ് ബഹാദൂറിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വാരാണസിയിലെ എസ് പി സ്ഥാനാർഥിയായ തേജ് ബഹാദൂറിന്‍റെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയതിനെതിരെയാണ് ഹർജി നൽകിയത്.

തേജ് ബഹാദൂറിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By

Published : May 9, 2019, 8:32 AM IST

ന്യൂഡൽഹി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നൽകിയ നാമനിർദ്ദേശികപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഇന്ന് വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.

ആദ്യം സമര്‍പ്പിച്ച പത്രികയില്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവ് നൽകിയിരുന്നുവെന്നും അച്ചടക്കലംഘനത്തിനാണ് നടപടിയെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തേജ് ബഹാദൂർ പറഞ്ഞിരുന്നു. എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ലെന്ന് കാണിച്ചാണ് നാമനിർദേശ പത്രിക തള്ളിയത്. ഉടന്‍ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

അഴിമതിയുടെയോ രാജ്യദ്രോഹത്തിന്‍റെയോ പേരിൽ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന - കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബിഎസ്എഫ് ജവാന്മാർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന്‍റെ പേരിലാണ് ബഹാദൂർ യാദവിനെ 2017 ൽ സർവീസിൽ നിന്ന് പുറത്താക്കിയത്. വാരാണസിയില്‍ എസ് പി സ്ഥാനാർഥിയായിരുന്നു തേജ് ബഹാദൂർ.

ABOUT THE AUTHOR

...view details