കേരളം

kerala

ETV Bharat / bharat

അമുല്യ പട്‌നായിക്കിന്‍റെ വിരമിക്കൽ ചർച്ചയിൽ ഡൽഹി - അമുല്യ പട്‌നായിക്കിന്‍റെ വിരമിക്കൽ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അമുല്യ പട്‌നായിക്കിന് വിരമിക്കൽ എങ്ങനെ സാധ്യമാകുമെന്നാണ് ഡൽഹി ചർച്ച ചെയ്യുന്നത്

Election Commission  Delhi Police  Amulya Patnaik  Delhi Elections  അമുല്യ പട്‌നായിക്കിന്‍റെ വിരമിക്കൽ  ഡൽഹി തെരഞ്ഞെടുപ്പ്
അമുല്യ

By

Published : Jan 15, 2020, 3:38 PM IST

ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കമ്മിഷണറുടെ വിരമിക്കൽ ചർച്ചയാകുന്നു. ജനുവരി 31 നാണ് ഡൽഹി പൊലീസ് കമ്മിഷണർ അമുല്യ പട്‌നായിക് സേവനത്തിൽ നിന്നും വിരമിക്കുന്നത്. എന്നാൽ ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമ്മിഷണറുടെ സേവന കാലാവധി നീട്ടുമോ, അതോ പുതിയ കമ്മിഷണറെ നിയോഗിക്കുമോ, ഇത്തരത്തിൽ നിയോഗിച്ചാൽ ഡൽഹിക്ക് പുറത്തു നിന്നുള്ള വ്യക്തിയാകുമോ, എ‌ജി‌എം‌യുടി കേഡറിന് ഒരു ഐ‌പി‌എസ് ഓഫീസറുണ്ടോ എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ചർച്ചാ വിഷയമായിരിക്കുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാടെന്തെന്നാണ് ഏവരും നോക്കി കാണുന്നത്.

വിരമിക്കൽ സംബന്ധിച്ച ചർത്തകൾക്കിടെ ചൊവ്വാഴ്‌ച പുറത്തിറങ്ങിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. "1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും ഡൽഹി പൊലീസ് കമ്മിഷണറുമായ അമുല്യ കുമാർ പട്‌നായിക് 2020 ജനുവരി 31ന് സേവനം പൂർത്തിയാക്കുകയാണ്. ചട്ടപ്രകാരം, മേൽപ്പറഞ്ഞ തിയതിയിൽ അദ്ദേഹം ഡൽഹി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നും വിരമിക്കും" എന്ന് പ്രസ്‌താവിച്ചിരിക്കുന്ന കത്ത് ജനുവരി 8ന് സർക്കാർ ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് പുറത്തിറക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കമ്മിഷണറുടെ വിരമിക്കൽ വിഷയം ഡൽഹി പൊലീസിലും രാജ്യത്തെ ഐപിഎസ് ലോബിയിലും ചർച്ചയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അമുല്യ പട്‌നായിക്കിന് വിരമിക്കൽ എങ്ങനെ സാധ്യമാകുമെന്നുള്ള ചോദ്യങ്ങളും ഉയരുന്നു.

തെരഞ്ഞെടുപ്പ് ചൂടിൽ ചർച്ചയായിരിക്കുന്ന കമ്മിഷണറുടെ വിരമിക്കൽ അനവധിയായ ചോദ്യങ്ങൾ ഉയർത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷന് മാത്രമേ കൃത്യമായൊരു ഉത്തരം നൽകാൻ സാധിക്കൂ എന്നിരിക്കെ കമ്മിഷന്‍റെ നിലപാടിനെ കാത്തിരിക്കുകയാണ് ഡൽഹി രാഷ്‌ട്രീയം.

ABOUT THE AUTHOR

...view details