ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ ടിക്കറ്റുകളിൽ നിന്ന് അരവിന്ദ് കെജ്രിവാളിന്‍റെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. അടുത്ത തിങ്കാളാഴ്ച മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
സൗജന്യ ടിക്കറ്റിൽ നിന്ന് കെജ്രിവാളിന്‍റെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്
അടുത്ത തിങ്കാളാഴ്ച മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലും (ഡി.ടി.സി) ക്ലസ്റ്റർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് ഒക്ടോബർ 22നാണ് എഎപി സർക്കാർ ഉത്തരവിട്ടത്. സൗജന്യ യാത്രക്കാർക്ക് നൽകുന്ന പിങ്ക് ടിക്കറ്റിന്‍റെ പിന്നിൽ ആണ് കെജ്രിവാളിന്‍റെ ചിത്രം പതിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ ഇത് നീക്കം ചെയ്യേണ്ടിവരും. 290 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ക്ഷേമ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ സാധ്യമല്ല. എന്നാൽ പ്രഖ്യാപിച്ച പദ്ധതികൾ തുടരും. 70 അംഗ ഡൽഹി നിയമസഭയിൽ ഫെബ്രുവരി എട്ടിനാണ് ഒറ്റ ഘട്ടമായുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 11ന്.