അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിങ് ഠാക്കൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും, കലക്ടറും നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് ആരോപണം.
വിവാദ പരാമര്‍ശം: പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രഗ്യ സിങ്
2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടമായത് തന്‍റെ ശാപം കൊണ്ടാണെന്ന പ്രഗ്യയുടെ പ്രസ്താവനയും വിവാദമായിരുന്നു. 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ പ്രഗ്യ സിങ് ഠാക്കൂര്‍ ഏപ്രില്‍ 16നാണ് ബിജെപിയില്‍ ചേര്‍ന്നത്.