ഡല്‍ഹിയി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിയതി വ്യാഴാഴ്ച പ്രഖ്യാപിക്കും - EC likely to announce Delhi poll dates on Thursday
2020 ഫെബ്രുവരിയില്‍ സര്‍ക്കാരിന്‍റെ ഭരണകാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിയതി ഇന്ന് പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയില്‍ സര്‍ക്കാരിന്‍റെ ഭരണകാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തി വരുന്നത്. എഴുപതംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തിയതികൾ നിശ്ചയിക്കുന്നതിനായി ചര്‍ച്ചകൾ നടക്കുന്നുവെന്നും വ്യാഴാഴ്‌ച തീയതി പ്രഖ്യാപിക്കുമെന്നും കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മിഷണറുമാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചര്‍ച്ചകൾ ആരംഭിച്ചത്.