കേരളം

kerala

ETV Bharat / bharat

ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കമ്മൽ; ശസ്ത്രക്രിയ വിജയം

ശ്വാസ തടസം നേരിട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് ജന്മനാ കേൾവി ശക്തി ഇല്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ശസ്ത്ര ക്രിയക്ക് വിധേയയായ കുട്ടിക്ക് കേൾവി ശക്തി തിരികെ ലഭിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

ഏഴ് മാസം പ്രായമായ കുട്ടിയുടെ തൊണ്ടയിൽ കമ്മൽ കുടുങ്ങി

By

Published : Nov 14, 2019, 6:19 PM IST

അമരാവതി: ഏഴ് മാസം പ്രായമായ കുട്ടിയുടെ തൊണ്ടയിൽ കമ്മൽ കുടുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയ. ആന്ധ്രാപ്രദേശിൽ കാക്കിനാഡയിലാണ് കാക്കിനാഡ ജിജി എച്ച് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. കാക്കിനാഡ ദുമലപ്പെട്ട സ്വദേശികളായ ദമ്പതികളുടെ മകൾ കീർത്തി ഹിമജയാണ് ശസ്ത്രക്രിയക്ക് വിധേയയാത്. ശ്വാസം തടസം നേരിട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കമ്മൽ വിഴുങ്ങിയ കാര്യം അറിയുന്നത്. കളിച്ചു കൊണ്ടിരിക്കെ കമ്മൽ വിഴുങ്ങയതാകാമെന്നാണ് നിഗമനം.

എന്നാൽ തുടർന്നുള്ള പരിശോധനയിൽ കുട്ടിക്ക് ജന്മനാ കേൾവി ശക്തി ഇല്ലെന്നും മനസിലാക്കിയ ഡോക്ടർ കുട്ടിയെ ഉടൻ ശസ്ത്ര ക്രിയക്ക് വിധേയമാക്കി. കുട്ടിക്ക് കേൾവി ശക്തി തിരികെ ലഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. ഏഴുമാസം പ്രയമായ കുട്ടിക്ക് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ABOUT THE AUTHOR

...view details