കേരളം

kerala

ETV Bharat / bharat

ഫ്രാങ്കോക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത - ജലന്ധർ  രൂപത

കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചത്.

ഫ്രാങ്കോയ്ക്ക് എതിരായ കുറ്റപത്ര സമർപ്പണം

By

Published : Apr 7, 2019, 1:01 PM IST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനേക്കസിൽ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാദിനമായി ആചരിക്കാൻ ജലന്ധർ രൂപതയുടെ തീരുമാനം. ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റർ വൈദികർക്കും വിശ്വാസികൾക്കും സന്ദേശമയച്ചു. കേസിലെ സത്യം പുറത്തുവരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിന്‍റെ ആഹ്വാനം. ചൊവ്വാഴ്ചയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായാണ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചത്.

ABOUT THE AUTHOR

...view details