ദുബായ്: ദുബായിൽ യോഗാഭ്യാസങ്ങൾ ചെയ്‌ത് ഇന്ത്യൻ പെൺകുട്ടി ലോക റെക്കോർഡ് സ്വന്തമാക്കി. പരിമിതമായ സ്ഥലത്ത് മിനിറ്റുകൾക്കുള്ളിൽ ഏറ്റവും വേഗമേറിയ നൂറ് യോഗാഭ്യാസങ്ങൾ ചെയ്‌താണ് 11 കാരിയായ സമൃദ്ധി കാലിയ 'ഗോൾഡൻ ബുക്ക് വേൾഡ് റെക്കോർഡ്' സ്വന്തമാക്കിയത്. സമൃദ്ധിയുടെ മൂന്നാമത്തെ ലോക റെക്കോർഡ് എൻട്രിയും കഴിഞ്ഞ ഒരു മാസത്തിനിടെ നേടുന്ന രണ്ടാമത്തെ റെക്കോർഡുമാണിത്.
ദുബായിൽ യോഗാഭ്യാസങ്ങളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പെൺകുട്ടി - സമൃദ്ധി കാലിയ
പരിമിതമായ സ്ഥലത്ത് മിനിറ്റുകൾക്കുള്ളിൽ 100 യോഗാഭ്യാസങ്ങൾ ചെയ്‌താണ് 11 കാരി സമൃദ്ധി കാലിയ 'ഗോൾഡൻ ബുക്ക് വേൾഡ് റെക്കോർഡ്' സ്വന്തമാക്കിയത്.
കഠിനപ്രയത്നവും നിരന്തരമായ പരിശീലനവുമാണ് തന്‍റെ വിജയത്തിന് പിന്നിലെന്ന് സമൃദ്ധി പറയുന്നു. സ്വപ്‌നങ്ങളെ പിന്തുടരാൻ ശ്രമിക്കുന്നവർക്ക് അത് സാക്ഷാത്‌കരിക്കാൻ സാധിക്കും. കഠിനാധ്വാനം ചെയ്യുക. നിങ്ങൾക്ക് വിജയം തീർച്ചയാണ്. ശാരീരിക കഴിവിനേക്കാൾ മാനസിക ബലമാണ് തന്‍റെ വലിയ സ്വത്തെന്ന് സമൃദ്ധി പറഞ്ഞു. ഈ ഏഴാം ക്ലാസുകാരിയുടെ പ്രകടനം ബുർജ് ഖലീഫയുടെ വ്യൂവിംഗ് ഡെക്കിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ വർഷത്തെ യോഗ ദിനത്തിൽ (ജൂൺ 21) ഒരു മിനിറ്റിനുള്ളിൽ 40 നൂതന യോഗാഭ്യാസങ്ങൾ അവതരിപ്പിച്ച് സമൃദ്ധി തന്‍റെ രണ്ടാമത്തെ ലോക റെക്കോർഡ് നേടിയിരുന്നു.