അസം: അസമില്‍ വിവിധയിടങ്ങളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഏഴ് പേർ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ദുബ്രി, ബിലാഷ്‌പര, ഗൗരിപൂർ, ചഗോളിയ എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. സംഭവത്തില്‍ ഒരു കാറും ബൈക്കും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
അസമില്‍ ലഹരി മരുന്നുകളുമായി ഏഴ് പേർ അറസ്റ്റില്‍ - assam news
ദുബ്രി, ബിലാഷ്‌പര, ഗൗരിപൂർ, ചഗോളിയ എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
അസം - വെസ്റ്റ് അതിർത്തിയില്‍ ചഗോളിയില്‍ 1800 യാബ ഗുളികളുമായി രണ്ട് പേർ പിടിയിലായെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു. വെസ്റ്റ് ബംഗാളിലെ കൂച്ച്ബെഹാർ ജില്ലക്കാരാണ് പ്രതികൾ. ഇവരുടെ പക്കല്‍ നിന്ന് ഒരു ബൈക്കും പിടിച്ചെടുത്തു.
മറ്റൊരു ഓപ്പറേഷനില്‍ ലഹരി വസ്തുക്കൾ അടങ്ങിയ 700ല്‍ അധികം ഗുളികകളും ചുമയ്ക്കുള്ള 59 കുപ്പി മരുന്നുകളും കാറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി. ഗൗരിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നോർത്ത് തിമാരിയിലെ ഗ്രാമത്തില്‍ ലഹരി വസ്തുക്കൾ വില്‍ക്കുന്നയാളുടെ വീട്ടില്‍ നിന്ന് 480 ഗുളികകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അംബഗൻ ഗ്രാമത്തിൽ നിന്ന് മയക്കുമരുന്ന് ലഹരിവസ്തുക്കൾ അടങ്ങിയ 340 ഗുളികകളും 20 കുപ്പി സിറപ്പുമായി ഒരു സ്ത്രീയും പൊലീസ് പിടിയിലായി. അറസ്റ്റിലായവർക്ക് എതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.