കല്യാണക്കുറിക്കുള്ളില് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം; മധുര സ്വദേശി പിടിയില്‍
വിപണിയില്‍ അഞ്ച് കോടി രൂപ വില വരുന്ന മാരക ലഹരി വസ്തുവായ എഫെഡ്രിനാണ് പിടിച്ചെടുത്തത്.
ബെംഗളൂരു: കെമ്പെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5.49 കിലോ ലഹരി വസ്തുക്കളുമായി മധുര സ്വദേശി പിടിയില്‍. ലഹരിവസ്തുക്കള്‍ കല്യാണക്കുറികളില്‍ ഒളിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു ശ്രമം. വിപണിയില്‍ അഞ്ച് കോടി രൂപ വില വരുന്ന മാരക ലഹരി വസ്തുവായ എഫെഡ്രിനാണ് പിടിച്ചെടുത്തത്. കല്യാണക്കുറിയുടെ ഇരുവശത്തുമുള്ള പാളികള്‍ക്കിടയില്‍ ചെറിയ പാക്കറ്റുകളിലായാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കസ്റ്റംസ് കേസെടുത്തു.