ജമ്മുകശ്‌മീരിലെ ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി - international border
സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് ഡ്രോൺ പിൻവലിച്ചതായി സുരക്ഷാ സേന അറിയിച്ചു
രൺബീർ സിംഗ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി
ശ്രീനഗർ:ജമ്മുകശ്‌മീരിലെ ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബുധനാഴ്‌ച്ച രാത്രിയാണ് സംഭവം. സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് ഡ്രോൺ പിൻവലിച്ചതായി സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ മാസം മെൻഡാർ മേഖലയിൽ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ, സെപ്റ്റംബർ മാസത്തിൽ പാകിസ്ഥാന്‍റെ രണ്ട് ഡ്രോണുകൾ സാംബാ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്നിരുന്നു.