കേരളം

kerala

ETV Bharat / bharat

ട്രക്ക് 400 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ കൊല്ലപ്പെട്ടു - jammu

നിയന്ത്രണം വിട്ട ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു

ജമ്മു  ട്രക്ക് ഗർത്തത്തിലേക്ക് വീണ് ഡ്രൈവർ കൊല്ലപ്പെട്ടു  ട്രക്ക് സ്‌കിഡ്  jammu  truck skidded
ട്രക്ക് ഗർത്തത്തിലേക്ക് വീണ് ഡ്രൈവർ കൊല്ലപ്പെട്ടു

By

Published : Feb 22, 2020, 2:10 PM IST

ജമ്മു: ട്രക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഉദംപൂർ സ്വദേശി ജഗദീഷ് കുമാറാണ് കൊല്ലപ്പെട്ടത്. വാഷിങ് മെഷീനുകളും റഫ്രിജറേറ്ററുകളുമായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. രബാനിലെ ബനിഹാളിനടുത്തുള്ള ചമൽവാസിലെ 400 അടി താഴ്‌ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അപകട സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details