പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാര്‍ സംപ്രേഷണം ചെയ്തതിന് ദൂരദര്ശന് തിരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കല്‍ നേട്ടിസ് നല്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലില്‍ പൂര്‍ണമായി സംപ്രേഷണം ചെയ്തതിന്റെ കാരണം വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മോദിയുടെ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തു; ദൂരദര്ശന് നോട്ടീസ് - മേം ഭീ ചൗക്കിദാര്‍
റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, കാവല്ക്കാരന് കള്ളനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ബിജെപി ചൗക്കിദാര്‍ ക്യാമ്പയിൻ ആരംഭിച്ചത്
റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, കാവല്ക്കാരന് കള്ളനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ബിജെപി ചൗക്കിദാര്‍ ക്യാമ്പയിൻ ആരംഭിച്ചത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലായാണ് ഈ സംവാദ പരിപാടി സംഘടിപ്പിച്ചത്.
നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ടിവി സംപ്രേഷണം ആരംഭിച്ചതിലും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംപ്രേഷണം ചെയ്യുന്നതിനായി കഴിഞ്ഞ മാസം 31-നാണ് 24 മണിക്കൂര്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ചാനലിനെതിരേ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു.