കേരളം

kerala

ETV Bharat / bharat

കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി

വാക്സിൻ കണ്ടെത്തുന്നതു വരെ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

കൊറോണ വൈറസിനെ നിസാരമായി കാണരുതെന്നു പ്രധാനമന്ത്രി
കൊറോണ വൈറസിനെ നിസാരമായി കാണരുതെന്നു പ്രധാനമന്ത്രി

By

Published : Sep 10, 2020, 4:55 PM IST

ന്യൂഡൽഹി: കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്നും ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

"സുരക്ഷിതരായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക. കുടുംബത്തിലെ മുതിർന്ന പൗരന്മാരെ പരിപാലിക്കുക. ഇവ പ്രധാനമാണ്. കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്," മോദി പറഞ്ഞു.

കൊവിഡ് -19 നായി ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സോഷ്യൽ വാക്സിൻ അഥവാ സാമൂഹിക അകലം പാലിക്കുക എന്ന് മാത്രമാണ് പരിഹാരമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ABOUT THE AUTHOR

...view details