ന്യൂഡൽഹി: രാജ്യത്തെ ക്രമസമാധാനനില കൈകാര്യം ചെയ്യാൻ വിന്യസിച്ചിരിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) കരസേനയുടെ യൂണിഫോം ധരിക്കരുതെന്നാവശ്യപ്പെട്ട് കരസേന പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതി. ആളുകൾ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് കത്ത് എഴുതിയതെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു.
സിഎപിഎഫ് കരസേന യൂണിഫോം ധരിക്കരുതെന്നാവശ്യപ്പെട്ട് കത്ത് - കേന്ദ്ര സായുധ പൊലീസ് സേന
സിഎപിഎഫ് യൂണിഫോം ഇന്ത്യൻ സൈനികർ ധരിക്കുന്ന യൂണിഫോമിൽ നിന്ന് അൽപം വ്യത്യസ്‌തമാണ്. എന്നാല്‍ സാധാരണക്കാർക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല
സിഎപിഎഫ് യൂണിഫോം ഇന്ത്യൻ സൈനികർ ധരിക്കുന്ന യൂണിഫോമിൽ നിന്ന് അൽപം വ്യത്യസ്‌തമാണ്. എന്നാല്‍ സാധാരണക്കാർക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. ആഭ്യന്തര സുരക്ഷാ ചുമതലകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും വിഐപികൾക്ക് അകമ്പടി സേവിക്കുമ്പോഴും ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് കരസേന ഉദ്യോഗസ്ഥരാണെന്ന് കത്തിൽ പറയുന്നു. ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇത് നമ്മുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും കരസേന വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഓപ്പൺ മാർക്കറ്റിലെ ആർമി പാറ്റേൺ വസ്ത്രങ്ങളുടെ വിൽപ്പന നിയന്ത്രിക്കേണ്ടതുണ്ട് എന്നും കത്തിൽ ആവശ്യപ്പെടുന്നു.