ന്യൂഡൽഹി: ഞായറാഴ്ച പെയ്ത കനത്ത മഴയിൽ ഓൾഡ് ഡൽഹിയിലെ പുരാതന മസ്ജിദിന് കേടുപാടുകൾ സംഭവിച്ചു. ചൗരി ബസാർ പ്രദേശത്തെ മസ്ജിദ് മുബാറക് ബീഗത്തിലാണ് രാത്രി ഏഴി മണിയോടെ ഉണ്ടായ കമനത്ത മഴയിലും ഇടിമിന്നലിലും കേടുപാടുകൾ പറ്റിയത്. ആളപായം സംഭവിച്ചിട്ടില്ല.
കനത്ത മഴയിൽ ഓൾഡ് ഡൽഹിയിലെ പുരാതന മസ്ജിദിന്‍റെ മിനാരം തകർന്നു
മഴകഴിഞ്ഞ് മടങ്ങാനായി പള്ളിക്ക് സമീപം കാത്തിരിക്കവെ പള്ളിയുടെ മിനാരം മിന്നലിൽ പൊട്ടിച്ചിതറുന്നത് പോലെ അനുഭവപ്പെട്ടതായി പ്രദേശവാസിയായ മോഹിത് പറഞ്ഞു
മഴ കഴിഞ്ഞ് മടങ്ങാനായി പള്ളിക്ക് സമീപം കാത്തിരിക്കവെ പള്ളിയുടെ മിനാരം മിന്നലിൽ പൊട്ടിച്ചിതറുന്നത് പോലെ അനുഭവപ്പെട്ടതായി പ്രദേശവാസിയായ മോഹിത് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പള്ളി കമ്മിറ്റി പ്രസിഡന്‍റ് സഫർ അലി അറിയിച്ചു. പള്ളി വഖഫ് ബോർഡിന് കീഴിലാണെന്നും പുരാവസ്തു വകുപ്പ് പള്ളിയെ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. 1823ൽ നിർമിച്ച മസ്ജിദ് മുബാറക് ബീഗത്തിന്‍റെ മിനാരം മഴയിൽ തകർന്നുവെന്ന് ഓൾഡ് ഡൽഹിയുടെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജനപ്രിയ വേദിയായ പുരാണി ഡൽഹി വലോൺ കി ബാറ്റിൻ ട്വീറ്റ് ചെയ്തു.