കേരളം

kerala

ETV Bharat / bharat

അഡ്വാൻസ്ഡ് നാവിഗേഷൻ സിസ്റ്റത്തിലൂടെ പതിനേഴുകാരന്‍റെ ട്യൂമര്‍ നീക്കം ചെയ്തു - ആന്ധ്രാപ്രദേശ്

ട്യൂമര്‍ ഉള്ള ഭാഗം സ്കാൻ ചെയ്ത് അവിടെ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ മൈക്രോ ഉപകരണം കടത്തിവിട്ട് ട്യൂമര്‍ നീക്കം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് അഡ്വാൻസ്ഡ് നാവിഗേഷൻ സിസ്റ്റം.

അഡ്വാൻസ്ഡ് നാവിഗേഷൻ സിസ്റ്റത്തിലൂടെ ട്യൂമര്‍ നീക്കം ചെയ്തു

By

Published : Feb 14, 2019, 2:54 PM IST

അഡ്വാൻസ്ഡ് നാവിഗേഷൻ സിസ്റ്റത്തിലൂടെ ട്യൂമര്‍ നീക്കം ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പതിനേഴുകാരനാണ് ഈ നൂതന സംവിധാനത്തിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്. കുട്ടിക്ക് ഇടക്കിടെ അപസ്മാരം വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയത്. പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും രോഗം മാറിയില്ല. ട്യൂമര്‍ ഓര്‍മ്മയെ ബാധിക്കുന്ന ഞരമ്പുകളിലായതിനാല്‍ പല ഡോക്ടര്‍മാരും ചികിത്സിക്കാൻ തയാറായില്ല.

വിജയവാഡയിലെ ഒരു സ്വകാര്യ ആശുപത്രിയാണ് കുട്ടിക്ക് ചികിത്സ നല്‍കാൻ തയാറായത്. ഏത് തരം ട്യൂമര്‍ ആണെന്ന് അറിയുന്നതിനായി ട്യൂമറിന്‍റെ ഒരു ഭാഗം പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് അഡ്വാൻസ്ഡ് നാവിഗേഷൻ സിസ്റ്റത്തിലൂടെ ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു. ഈ സംവിധാനത്തിലൂടെ ട്യൂമര്‍ ഉള്ള ഭാഗം സ്കാൻ ചെയ്ത് അവിടെ ചെറിയ ദ്വാരം ഉണ്ടാക്കും. ദ്വാരത്തിലൂടെ മൈക്രോ ഉപകരണം ട്യൂമര്‍ ഉള്ള ഭാഗത്തേക്ക് കടത്തിവിടും. നാവിഗേഷൻ സിസ്റ്റത്തിനു പുറത്തുള്ള സ്ക്രീനില്‍ ട്യൂമറിന്‍റെ ഉള്‍ഭാഗം കാണാൻ സാധിക്കുന്നതിലൂടെ ഡോക്ടര്‍മാര്‍ ട്യൂമര്‍ കൃത്യമായി നീക്കം ചെയ്തു.

ABOUT THE AUTHOR

...view details