ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയ്‌ക്കായി എത്തുന്നവരോട് ഡോക്‌ടർമാരുടെ കുറിപ്പടി ആവശ്യപെടരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് ഇത് സംബന്ധിച്ച നിർദേശം നല്‍കിയതായി കെജ്‌രിവാൾ അറിയിച്ചു.
കൊവിഡ് പരിശോധനയ്‌ക്ക് ഡോക്‌ടറുടെ കുറിപ്പടി ആവശ്യപ്പെടരുത് : അരവിന്ദ് കെജ്‌രിവാൾ - അരവിന്ദ് കെജ്‌രിവാൾ
ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആർക്ക് വേണമെങ്കിലും കൊവിഡ് പരിശോധന നടത്താമെന്ന് ഡല്‍ഹി മുഖ്യമന്ത്രി
കൊവിഡ് പരിശോധനയ്‌ക്ക് ഡോക്‌ടറുടെ കുറിപ്പടി ആവശ്യപ്പെടരുത് : അരവിന്ദ് കെജ്‌രിവാൾ
"ഡല്‍ഹി സർക്കാർ കൊവിഡ് പരിശോധന വൻതോതില്‍ വർധിപ്പിച്ചു. അതുകൊണ്ട് കൊവിഡ് പരിശോധനയ്‌ക്ക് ഡോക്‌ടറുടെ കുറിപ്പടി ചോദിക്കരുതെന്ന് ആരോഗ്യമന്ത്രിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇനി ആർക്ക് വേണമെങ്കിലും കൊവിഡ് പരിശോധന നടത്താം" അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. ചൊവ്വാഴ്‌ച 3609 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,97,135 ആയി ഉയർന്നു.