ഹൈദരാബാദ്: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. കൊവിഡ് -19 ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി - ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി
കൊവിഡ് -19 ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിയ 55 കാരന് ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വാർഡിൽ ഇയാളെ പ്രവേശിപ്പിച്ചു. ഇയാൾക്ക് കൃത്രിമ ശ്വാസം നൽകുകയും യന്ത്രം നീക്കം ചെയ്യരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. എന്നാൽ രോഗി ശുചിമുറിയിൽ പോകാനായി ശ്വസന മാസ്ക് നീക്കം ചെയ്തതായി തെലങ്കാന സ്റ്റേറ്റ് ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ പറഞ്ഞു.
ഇയാളുടെ മരണത്തിന് പിന്നാലെ, ഡോക്ടർമാർ രോഗിയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. രോഗിയുടെ ബന്ധു ഡ്യൂട്ടി ഡോക്ടർമാർക്ക് നേരെ സ്റ്റീൽ കസേരകൾ എറിഞ്ഞതായി ഡോക്ടർമാർ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.