ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.
താടിക്കാരനോട് ചര്‍ച്ച നടത്തൂ; അമിത് ഷായെ വെല്ലിവിളിച്ച് അസദുദ്ദീൻ ഒവൈസി
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടിക എന്നിവയെക്കുറിച്ചുള്ള ചർച്ചക്ക് താൻ തയാറാണെന്ന് അസദുദ്ദീൻ ഒവൈസി എംപി
എന്തിന് അവരോട് ചര്‍ച്ച നടത്തണം? നിങ്ങള്‍ എന്നോടാണ് ചര്‍ച്ച നടത്തേണ്ടത്. ഞാന്‍ ഇവിടുണ്ട്. ചര്‍ച്ച നടത്തേണ്ടത് താടിക്കാരനുമായാണെന്ന് ഒവൈസി പ്രതികരിച്ചു. കരിംനഗറിൽ നടന്ന സമ്മേളനത്തിലാണ് ഒവൈസി പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടിക എന്നിവയെക്കുറിച്ചുള്ള ചർച്ചക്ക് താൻ തയാറാണെന്ന് അറിയിച്ചത്. പ്രതിപക്ഷം സിഎഎയെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുകയാണെന്ന് ചൊവ്വാഴ്‌ച ലക്‌നൗവിൽ നടന്ന ബിജെപിയുടെ പാർട്ടി പരിപാടിയിൽ അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഒവൈസി രംഗത്തെത്തിയത്.