കേരളം

kerala

ETV Bharat / bharat

ഡിഎന്‍എ പത്രം അച്ചടി നിര്‍ത്തുന്നു

യുവാക്കളെ കൂടുതല്‍ വായനയിലേക്ക് തിരിക്കാന്‍ ഡിജിറ്റല്‍ മേഖലയാണ് കൂടുതല്‍ നല്ലതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിഎന്‍എ പത്രം പുതിയ തീരുമാനമെടുത്തത്

By

Published : Oct 10, 2019, 10:01 PM IST

ഡിഎന്‍എ പത്രം അച്ചടി നിര്‍ത്തിത്തുന്നു

ന്യൂഡല്‍ഹി:ഡിജിറ്റല്‍ മേഖലയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ഡിഎന്‍എ പത്രം തങ്ങളുടെ രണ്ട് എഡിഷനുകളിലെ അച്ചടി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. മുംബൈ, അഹമ്മദാബാദ് എന്നിവടങ്ങളിലെ അച്ചടി നിര്‍ത്താനാണ് നിലവില്‍ തീരുമാനിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ പത്രത്തില്‍ ഈ വിവരം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഡിഎന്‍എ വെബ്‌സൈറ്റായി തുടരുമെന്നും വൈകാതെ ഡിഎന്‍എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വായനക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പത്രത്തിന്‍റെ പ്രാധാന്യം കുറഞ്ഞു. അതിവേഗത്തില്‍ വാര്‍ത്തകളറിയാനുള്ള വായനക്കാരുടെ പ്രവണത വര്‍ധിക്കുകയും ചെയ്തതോടെയാണ് അച്ചടി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ കടന്നത്.
യുവാക്കളെ കൂടുതല്‍ വായനയിലേക്ക് തിരിക്കാന്‍ ഡിജിറ്റല്‍ മേഖലയാണ് കൂടുതല്‍ നല്ലതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിഎന്‍എ പത്രം പുതിയ തീരുമാനമെടുത്തത്. മുന്‍കൂട്ടി പണം അടച്ച വരിക്കാര്‍ തുക അടച്ചതിന്‍റെ രസീതുമായി പത്രം ഓഫീസില്‍ എത്താനുള്ള നിര്‍ദേശവും കമ്പനി നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details