ചെന്നൈ: കൊവിഡ് 19 ചികിത്സയിലായിരുന്ന ഡിഎംകെ എം.എൽ.എയും പാർട്ടിയുടെ ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ ജെ. അൻപഴകൻ അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് അന്ത്യം. 62 വയസായിരുന്നു. തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാഗം ആണ് അദ്ദേഹം.
ഡിഎംകെ എം.എൽ.എ ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് അന്തരിച്ചു - ഡിഎംകെ എംഎൽഎ ജെ. അൻബഴകൻ
62 വയസായിരുന്നു. തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാഗം
ജെ. അൻബഴകൻ
കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം വഷളായതിനാൽ ജൂൺ മൂന്നിന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നഗരത്തിലെ ചെപാക്-ട്രിപ്പ്ലിക്കെയ്ൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ 15 വർഷം മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Last Updated : Jun 10, 2020, 9:53 AM IST