ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - hospital
ഓഗസ്റ്റ് 24നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 31ന് രോഗ മുക്തിനേടി അദ്ദേഹം ആശുപത്രി വിട്ടു.
കര്‍ണാടക:സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പനിയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് രോഗം ബാധിച്ച അദ്ദേഹത്തെ രോഗമുക്തി നേടിയതോടെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. തന്നെ ജയനഗറിലെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചതായി അദ്ദേഹം തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഓഗസ്റ്റ് 24നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 31ന് രോഗ മുക്തിനേടി അദ്ദേഹം ആശുപത്രി വിട്ടു.