വയോധികര്‍ക്കും വികലാംഗര്‍ക്കും ഇനി പോസ്റ്റല്‍ വോട്ട്
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 60.14 ശതമാനം പേര്‍ തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്‌തു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പിലിത് നാല് ശതമാനം മാത്രമായിരുന്നു.
ന്യൂഡല്‍ഹി: വികലാംഗര്‍ക്കും 80 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. പുതിയ നീക്കം വഴി വോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ സായുധ സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും വോട്ടെട്ടുപ്പ് ചുമതലയുള്ളവര്‍ക്കുമാണ് തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം കേന്ദ്ര നിയമ നീതി മന്ത്രാലയം 1961 ഒക്‌ടോബര്‍ ഇരുപത്തിരണ്ടിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് വികലാംഗരെയും വയോധികരെയും ഹാജരാകാത്ത വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 60.14 ശതമാനം പേര്‍ തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്‌തു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പിലിത് നാല് ശതമാനം മാത്രമായിരുന്നു.