ഭോപ്പാൽ: കൊവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സൗഖ്യം നേർന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാർ. ചൗഹാന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രിമാരായ ദിഗ്‌വിജയ സിങ്, കമൽ നാഥ് എന്നിവർ അറിയിച്ചു. മുഖ്യമന്ത്രിക്ക് രോഗം ബാധിച്ചതായി അറിഞ്ഞു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നുവെന്ന് കമൽനാഥ് ട്വിറ്ററിലൂട അറിയിച്ചു. ചൗഹാന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം സാമൂഹിക അകലം പാലിക്കേണ്ടിയിരുന്നു. ഇനിയെങ്കിലും ദയവായി ശ്രദ്ധിക്കുക, ദിഗ്‌വിജയ സിംഗ് ട്വിറ്ററിൽ കുറിച്ചു.
ശിവരാജ് സിങ് ചൗഹാന് സൗഖ്യം നേർന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാർ - ദിഗ്‌വിജയ സിങ്
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്‍റൈനിൽ തുടരണമെന്നും അഭ്യർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്‍റൈനിൽ തുടരണമെന്നും അഭ്യർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഡോക്‌ടറിന്‍റെ നിർദേശമനുസരിച്ച് ക്വാറന്‍റൈനിൽ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണം. മറ്റുള്ളവരുമായി അകലം പാലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് 61 കാരനായ മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. മാർച്ച് 25 മുതൽ എല്ലാ ദിവസവും വീഡിയോ കോൺഫറൻസിലൂടെ കൊവിഡ് സ്ഥിതികൾ അവലോകനം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ 7,553 പേർ ചികിത്സയിൽ തുടരുമ്പോൾ 17,866 പേർ രോഗമുക്തി നേടി. 791 പേർ ഇതുവരെ മരിച്ചു.