ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിന് പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻപിആറും എൻആർസിയും റദ്ദാക്കണം. ഇതിന് സാധിച്ചില്ലെങ്കിൽ രാജി വയ്ക്കണമെന്നും ദിഗ് വിജയ് സിംഗ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം, ഇല്ലെങ്കിൽ അമിത് ഷാ രാജി വയ്ക്കണമെന്ന് ദിഗ് വിജയ് സിംഗ് - ട്വിറ്റർ പ്രതികരണം
ട്വിറ്ററിലൂടെയാണ് ദിഗ് വിജയ് സിംഗിന്‍റെ പ്രതികരണം. എൻപിആറും എൻആർസിയും റദ്ദാക്കണമെന്ന് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം, ഇല്ലെങ്കിൽ അമിത് ഷാ രാജി വയ്ക്കണമെന്ന് ദിഗ് വിജയ് സിംഗ്
അതേസമയം അമിത് ഷായുടെ വസതിയിലേക്ക് ഷഹീൻ ബാഗ് സമരക്കാർ നടത്തിയ സമരം ഡൽഹി പൊലീസ് തടഞ്ഞു. സമരക്കാരുമായി ആഭ്യന്തര മന്ത്രി ചർച്ച നടത്തില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഷഹീൻ ബാഗിലെ സമരം രണ്ട് മാസം പിന്നിടുകയാണ്. പൊതു സ്ഥലത്ത് ഗതാഗതം മുടക്കി സമരം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.