ന്യൂഡൽഹി: ഡീസൽ വിലയിൽ വീണ്ടും അപ്രതീക്ഷിത വർധനവ്. ന്യൂഡൽഹിയിൽ ഡീസൽ വില 12 പൈസ വർധിച്ച് 81.64 രൂപയായി. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില ലിറ്ററിന് 80.43 രൂപയാണ്. ദേശീയ തലസ്ഥാനത്തോടൊപ്പം മറ്റ് മെട്രോ നഗരങ്ങളിലും ഡീസൽ വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും വില പെട്രോളിനേക്കാൾ ലിറ്ററിന് 6 മുതല്‍ 8 രൂപ വരെ കുറവാണ്.
പെട്രോളിനെ കടത്തിവെട്ടി ഡീസൽ; ഇന്ധന വില വീണ്ടും ഉയർന്നു
ന്യൂഡൽഹിയിൽ ഡീസൽ വില 12 പൈസ വർധിച്ച് 81.64 രൂപയായി. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല.
ഇന്ധന വില
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് 82 ദിവസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടർന്നിരുന്നു. ജൂൺ ഏഴിനാണ് ഇന്ധന വിലയിൽ പുനരവലോകനം ആരംഭിച്ചത്. ശേഷം പെട്രോൾ, ഡീസൽ വില യഥാക്രമം 9.5 രൂപയും 11.5 രൂപയും വർദ്ധിച്ചു.