കര്‍ണാടകയിലെ ദര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന നാല് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 15 ആയി. ഏകദേശം 6 ഓളംപേർഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. അപകടം നടന്നിട്ട് 72 മണിക്കൂർ പിന്നിടുമ്പോഴുംരക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഏകദേശം 4 ഓളംആളുകളെ വെള്ളിയാഴ്ച്ച രക്ഷിച്ചിരുന്നു. ഇതിന് മുമ്പ് അപകടത്തിൽ കുടുങ്ങിയ 61 പേരെ രക്ഷപെടുത്തിയിരുന്നു. 24 വയസ്സുള്ള സംഗമേഷ് രാമന്‍ഗൗഡ എന്നയാളെയാണ് ആദ്യം രക്ഷപെടുത്താനായത്. രക്ഷിക്കാനപേക്ഷിച്ച് കരയുന്ന ശബ്ദം കേട്ട് എന്‍ഡിആര്‍എഫ് ടീംമാണ് ഇയാളെ രക്ഷപെടുത്തിയത്.തകര്‍ന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഒാഫീസിലായിരുന്നു സംഗേഷ് ജോലി ചെയ്തിരുന്നത്.
ദര്‍വാഡ് കെട്ടിട അപകടം; മരണം 15 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു - എസ്ഡിആര്‍എഫ്
ചൊവ്വാഴ്ച വൈകിട്ട് 3.40നാണ് ദര്‍വാഡിലെ കുമരേശ്വരനഗറില്‍ നിര്‍മ്മാണത്തിനിടയില്‍ കെട്ടിടം നിലം പൊത്തിയത്. അപകട സമയത്ത് കെട്ടിടത്തിന് സമീപം നൂറിലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ജോലിചെയ്തിരുന്ന ദമ്പതികളെയും രക്ഷപെടുത്തിയിരുന്നു. ഇവരെ പിന്നീട് ചികിത്സക്കായി ജില്ല സിവില്‍ ഹോസ്പിറ്റലിലേക്ക മാറ്റി. രണ്ട് മൃതദേഹങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കെട്ടിടത്തിന്‍റ ഉടമസ്ഥരായ നാല് പേരെ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട ഉടമസ്ഥരായ രവി ബസാവരാജ് സബര്‍ദ്, ബസവരാജ് .ഡി .നിഗഡി,ഗംഗപ്പ , മഹാബലേശ്വര്‍ എന്‍ജിനീയറായ വിവേക് പവാര്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചയ്തു.
ചൊവ്വാഴ്ച വൈകിട്ട് 3.40നാണ് ദര്‍വാഡിലെ കുമരേശ്വരനഗറില്‍ നിര്‍മാണം നടക്കുന്നതിനിടയില്‍ കെട്ടിടം നിലം പൊത്തിയത്. അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ് റവന്യൂ അധികൃതര്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്.