കേരളം

kerala

ETV Bharat / bharat

ധമാൻ -1 വെന്‍റിലേറ്റർ മികച്ചതെന്ന് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് - രാജ്കോട്ട്

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിന്‍റെയും ആവശ്യം വർധിച്ചു. ഈ സാഹചര്യത്തിലാണ് രാജ്കോട്ടിലെ ഒരു സ്വകാര്യ കമ്പനി ധമാൻ -1 നിർമിച്ചത്

Dhaman-1  Ventilator  Vijay Rupani  Ambu bag  Covid-19  Coronavirus  Nitin Patel  M M Prabhakar  ധമാൻ -1 തദ്ദേശീയ വെന്റിലേറ്റർ  വെന്റിലേറ്റർ  ഗുജറാത്ത്  രാജ്കോട്ട്  അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ
ധമാൻ -1 തദ്ദേശീയ വെന്റിലേറ്റർ മികച്ചത് തന്നെ; സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട്

By

Published : May 19, 2020, 1:37 PM IST

ഗാന്ധിനഗർ: ധമാൻ -1 തദ്ദേശീയ വെന്‍റിലേറ്റർ പ്രവർത്തനരഹിതമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റല്‍ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ ഡോ. എം പ്രഭാകർ. കൊവിഡ് രോഗികളുടെ ചികിത്സക്ക് ധമാൻ -1 വളരെ ഉപയോഗപ്രദമാണെന്ന് ഡോ. എം പ്രഭാകർ പറഞ്ഞു.വെന്‍റിലേറ്ററിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കുന്നതിനായി ധമാൻ -1 ന്‍റെ പ്രവർത്തനവും ഡോക്ടർമാർ വിശദീകരിച്ചു .

കൊവിഡ് ചികിത്സയിൽ കൃത്രിമ ഓക്സിജൻ ആവശ്യമായി വരുമ്പോൾ ധമാൻ -1 ഉപയോഗിക്കാം. എന്നാൽ ക്രിട്ടിക്കൽ കണ്ടീഷനിൽ ഹൈ എൻഡ് വെന്‍റിലേറ്ററുകൾ ആവശ്യമായി വരും. രാജ്കോട്ടിൽ തദ്ദേശീയമായി നിർമിക്കുന്ന ധമാൻ -1 വെന്‍റിലേറ്റർ മികച്ചതാണ് എന്നാല്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. എം പ്രഭാകർ പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായ സമയത്താണ് രാജ്കോട്ടിലെ ഒരു സ്വകാര്യ കമ്പനി വെറും പത്ത് ദിവസത്തിനുള്ളിൽ ധമാൻ -1 തദ്ദേശീയ വെന്റിലേറ്റർ നിർമിച്ചത്. നിലവിൽ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ ധമൻ -1 വെന്റിലേറ്ററുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ധമാൻ -1 തദ്ദേശീയ വെന്‍റിലേറ്റർ മുഖ്യമന്ത്രി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ വെന്റിലേറ്ററിനെതിരെ പലതരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു .

ABOUT THE AUTHOR

...view details