കേരളം

kerala

ETV Bharat / bharat

പൗരത്വഭേദഗതി നിയമം പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് അമിത് ഷാ - രാജ്യവ്യാപക പ്രതിഷേധം

അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Amit Shah  CAA  Congress  BJP  Ram temple in Ayodhya  opposition misleading people  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  രാജ്യവ്യാപക പ്രതിഷേധം  അയോധ്യ രാമക്ഷേത്രം
പൗരത്വഭേദഗതി നിയമം പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് അമിത് ഷാ

By

Published : Jan 21, 2020, 4:32 PM IST

ലക്‌നൗ:രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിലും പൗരത്വഭേദഗതി നിയമം പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം കോൺഗ്രസ് നേതാക്കൾ അന്ധരായി മാറിയിരിക്കുകയാണ്. ഭേദഗതി ചെയ്‌ത നിയമത്തിൽ ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ വ്യവസ്ഥയില്ല. കോൺഗ്രസ്, എസ്‌പി, ബി‌എസ്‌പി, തൃണമൂൽ കോൺഗ്രസ് എന്നിവർ നിയമത്തിനെതിരെ വ്യാജപ്രചരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന്മേല്‍ തുറന്ന ചര്‍ച്ചക്ക് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, മമതാ ബാനർജി എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു.

ABOUT THE AUTHOR

...view details