കേരളം

kerala

ETV Bharat / bharat

അസമിൽ ഡെന്‍റൽ കോളജ് വിദ്യാർഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പരിഭ്രാന്തരാകരുതെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്നും കോളേജിലെ മറ്റ് വിദ്യാർത്ഥികളോട് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

By

Published : May 9, 2020, 3:14 PM IST

ആസാം  ദിസ്‌പൂർ  Assam  ഹിമന്ത ബിശ്വ ശർമ്മ  COVID-19  കൊവിഡ് 19
അസാമിൽ ഡെന്‍റൽ കോളജിലെ വിദ്യർഥിക്ക് കൊവിഡ് 19 സ്ഥിരീകരച്ചു

ദിസ്‌പൂർ : ആസമിൽ ഗുവാഹത്തിയിലെ റീജിയണൽ ഡെന്‍റൽ കോളജിലെ വിദ്യാർഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ആയി ഉയർന്നു. വ്യാഴാഴ്ച കൊവിഡ് സ്ഥരീകരിച്ച വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയതിലൂടെയാണ് ഈ കുട്ടിക്ക് രോഗം ബാധിച്ചത് എന്നാണ് നിഗമനം. വ്യാഴാഴ്ച കൊവിഡ് സ്ഥരീകരിച്ച വിദ്യാർഥി ഗുവാഹത്തി മെഡിക്കൽ കോളജ് ആന്‍റ് ഹോസ്‌പിറ്റലിലെ (ജിഎംസിഎച്ച്) ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.

പരിഭ്രാന്തരാകരുതെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്നും കോളജിലെ മറ്റ് വിദ്യാർത്ഥികളോട് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേ സമയം വ്യഴാഴ്ച ബി ബറൂവ കാൻസർ ആശുപത്രിയിൽ മരിച്ച് 16 വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് എടുത്ത സ്രവ പരിശോധയിലാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 55 വയസുള്ള ഒരു വീട്ടമ്മക്കും മറ്റൊരാൾക്കും കൂടി ഗുവാഹത്തയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details