ന്യൂഡൽഹി: ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ് തുടരുന്നു. മൂടൽമഞ്ഞ് കാരണം 21 ട്രെയിനുകളാണ് വൈകിയോടുന്നത്. ഭുവനേശ്വർ-ന്യൂഡൽഹി, രാജസ്ഥാനി എക്സ്പ്രസ്, അമൃത്സർ-നന്ദേദ്, സച്ച്ഘട്ട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് അഞ്ച് മണിക്കൂർ വൈകി ഓടുന്നത്. അതേസമയം ഡൽഹിയിൽ ശീതകാറ്റ് നിലനില്‍ക്കുന്നതിനാൽ, തുടർച്ചയായ രണ്ടാം ദിവസവും താപനില ഉയര്‍ന്നു.
മൂടൽമഞ്ഞില്‍ മുങ്ങി ഡല്‍ഹി ; 21ട്രെയിനുകൾ വൈകിയോടുന്നു - ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്
ഡൽഹിയിൽ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആറു ഡിഗ്രി സെൽഷ്യസുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി
ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; 21ട്രെയിനുകൾ വൈകിയോടുന്നു
ഡൽഹിൽ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആറു ഡിഗ്രി സെൽഷ്യസുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി. ഡൽഹിയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നു കാലവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. വടക്കൻ സമതലങ്ങളിൽ ബുധനാഴ്ച 17-20 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചിരുന്നു.