കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,39,156 ആയി - കൊവിഡ് ബാധിച്ചവരുടെ എണ്ണം

ചൊവ്വാഴ്ച പുതിയ 674 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 12 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

Delhi  Delhi's COVID-19  COVID-19  ഡൽഹി  കൊവിഡ് ബാധിച്ചവരുടെ എണ്ണം  കൊവിഡ് കേസ്
ഡൽഹിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,39,156 ആയി

By

Published : Aug 4, 2020, 10:46 PM IST

ന്യൂഡൽഹി:ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,39,156 ആയി. ചൊവ്വാഴ്ച പുതിയ 674 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 9,897 സജീവ കൊവിഡ് കേസുകളാണ് ഡൽഹിയിൽ ഉള്ളത്. ചൊവ്വാഴ്ച 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,033 ആയി. 972 പേർ ചൊവ്വാഴ്ച ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയതോടെ ഡൽഹിയിൽ കൊവിഡ് ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 1,25,226 ആയി.

4108 കൊവിഡ് പരിശോധനകളും(RTPCR/CBNAAT/TrueNat) 5187 ദ്രുത ആന്‍റിജൻ പരിശോധനകളും ഇന്ന് നടത്തി. ഇതുവരെ 10,83,097 കൊവിഡ് പരിശോധനകളാണ് ഡൽഹിയിൽ നടത്തിയതെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,55,746 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

ABOUT THE AUTHOR

...view details