കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ വായു ഗുണനിലവാരം മോശമായി തുടരുന്നു - ഡൽഹി വായു

ആനന്ദ് വിഹാറിൽ 431, ജഹാംഗീർപുരിൽ 465, പഞ്ചാബി ബാഗിൽ 426, രോഹിണിയിൽ 424 എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക

1
1

By

Published : Nov 8, 2020, 10:27 AM IST

ന്യൂഡൽഹി: ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി). ആനന്ദ് വിഹാറിൽ വായുവിന്‍റെ ഗുണനിലവാര സൂചിക (എക്യുഐ) 431 ആണ്. ജഹാംഗീർപുരിൽ 465, പഞ്ചാബി ബാഗിൽ 426, രോഹിണിയിൽ 424 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. മായാപുരിയിൽ നിരവധി പ്ലാസ്റ്റിക് ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്, മലിനീകരണം കൂടാനുള്ള പ്രധാന കാരണമാണിത്. ഇത് കാരണം ശ്വാസതടസവും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായി പ്രദേശവാസിയായ രാജേഷ് പറഞ്ഞു.

എക്യൂഐ 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്. ഡൽഹിയിലെ ഇപ്പോഴത്തെ അവസ്ഥ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും രോഗികളുടെ ആരോഗ്യനില കൂടുതൽ വഷളാക്കുകയും ചെയ്യുന്നുണ്ട്.

ABOUT THE AUTHOR

...view details