ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് പത്താന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സമാധാനപരമായി പ്രതിഷേധിക്കാനും സര്‍ക്കാര്‍ നയങ്ങളെ തുറന്ന് വിമര്‍ശിക്കാനും അവകാശമുണ്ട് എന്നാല്‍ പൊതുക്രമത്തെ ബാധിക്കുന്നതരത്തിലേക്ക് അത് നീങ്ങാന്‍ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കലാപത്തിനിടെ ഷാരൂഖ് പത്താന്‍ പൊലീസുകാരന് നേരെ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കലാപം നയിച്ചത് ഷാരൂഖ് പത്താനാണെന്നും കലാപത്തിന്‍റെ ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിയുടെ ബന്ധത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയെ അറിച്ചു.
ഡല്‍ഹി സംഘര്‍ഷം; ഷാരൂഖ് പത്താന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി - ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സമാധാനപരമായി പ്രതിഷേധിക്കാനും സര്‍ക്കാര്‍ നയങ്ങളെ തുറന്ന് വിമര്‍ശിക്കാനും അവകാശമുണ്ട് എന്നാല്‍ പൊതുക്രമത്തെ ബാധിക്കുന്നതരത്തിലേക്ക് അത് നീങ്ങാന്‍ പാടില്ലെന്ന് ഹൈക്കോടതി
അതേസമയം പൊലീസ് രണ്ട് ദിവസം കഴിഞ്ഞാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഒരു മാസമായി കസ്റ്റഡിയിലാണെന്നും ജയിലില്‍ തടവുകാരുടെ ബാഹുല്യമാണെന്നും ഷാരൂഖിന് വേണ്ടി ഹാജരായ അസ്‌ഗാര്‍ ഖാന്‍ പറഞ്ഞു. മാര്‍ച്ച് മൂന്നിന് ഡല്‍ഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം യുപിയിലെ ഷാംലിയില്‍ നിന്നാണ് ഷാരൂഖ് ഖാന്‍ പിടിയിലാകുന്നത്. ഫെബ്രുവരി 24നാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗി നിയമത്തെച്ചൊല്ലി പ്രക്ഷോപമുണ്ടായത്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടന്നു. 53 പേര്‍ മരിക്കുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.