ഡല്‍ഹി കലാപത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 254 കേസുകള്‍
ആയുധ നിയമപ്രകാരം 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്
ന്യൂഡൽഹി:വടക്കുകിഴക്കൻ ഡല്‍ഹിയിലെ കലാപത്തില്‍ ഇതുവരെ 254 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 903 പേരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആയുധ നിയമപ്രകാരം 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം കലാപമേഖലയിലെ ജനങ്ങളുടെ ഫോണുകള്‍ക്ക് പൊലീസ് മറുപടി നല്‍കുന്നില്ലെന്ന വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പുതിയ ഫോണ്‍ കോളുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കലാപ ബാധിത പ്രദേശങ്ങളിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറയുന്നു.