കേരളം

kerala

ETV Bharat / bharat

ഡൽഹി കലാപം: ബേക്കറി ജീവനക്കാരന്‍റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ - ഡൽഹി അക്രമം

ഫെബ്രുവരി 26 നാണ് കൊല്ലപ്പെട്ട ദിൽബാർ സിംഗ് നേഗിയുടെ മൃതദേഹം ബ്രഹ്മപുരിയിൽ നിന്ന് കണ്ടെത്തിയത്.

delhi violence  Dilbar Singh Negi  man arrested in delhi  ഡൽഹി അക്രമം  സ്വീറ്റ് ഷോപ്പ് ജീവനക്കാരന്‍റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ
ഡൽഹി അക്രമം: സ്വീറ്റ് ഷോപ്പ് ജീവനക്കാരന്‍റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ

By

Published : Mar 7, 2020, 4:45 PM IST

ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ബേക്കറി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ 27 കാരനെ അറസ്റ്റ് ചെയ്തു. പ്രതിയായ ഷഹനവാസിനെയാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 26 നാണ് കൊല്ലപ്പെട്ട ദിൽബാർ സിംഗ് നേഗിയുടെ മൃതദേഹം ബ്രഹ്മപുരിയിൽ നിന്ന് കണ്ടെത്തിയത്.

ഉത്തരാഖണ്ഡിൽ നിന്നുള്ള ഇദ്ദേഹം പ്രദേശത്തെ ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് പ്രതി ഷഹനവാസ് പിടിയിലാകുന്നത്.

ABOUT THE AUTHOR

...view details