ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സ്ഥിതിഗതികൾ അവലോകനം ചെയ്തു. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ കൊവിഡ് സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അവലോകനം ചെയ്തു
ഡൽഹിയിൽ കൊവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സ്ഥിതിഗതികൾ അവലോകനം ചെയ്തു. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിതി ആയോഗ് അംഗം, എയിംസ് ഡയറക്ടർ, ഡൽഹി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ പങ്കെടുത്തിരുന്നു. ഡൽഹിയിൽ 20,000 ത്തോളം വീടുകളെ കേന്ദ്രീകരിച്ച് സമൂഹവ്യാപനത്തിനുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്തും. ഇതുസംബന്ധിച്ച് ദേശീയ തലസ്ഥാനത്ത് ഈ ആഴ്ചയോടെ സർവേ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ സമ്പൂർണ്ണ സീറോ സർവൈലൻസ് നടപ്പാക്കാൻ അമിത് ഷായുടെ നിർദേശപ്രകാരം രൂപീകരിച്ച കേന്ദ്ര സർക്കാർ പാനൽ ശുപാർശ ചെയ്തു. ഇതുവരെ ഡൽഹിയിൽ 73,780 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരണസംഖ്യ 2,429 ആയി.