കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 34,000 കടന്നു; മരണസംഖ്യ 1,085 - delhi covid death

ഡൽഹിയിൽ 12,731 പേർ രോഗമുക്തി നേടിയപ്പോൾ 20,871 പേർ ചികിത്സയിൽ തുടരുന്നു.

ഡൽഹി കൊവിഡ്  ഡൽഹി  ഡൽഹി സർക്കാർ  delhi coivd  delhi covid death  delhi goverment
ഡൽഹിയിൽ കൊവിഡ് ബാധിതർ 34,000 കടന്നു; മരണസംഖ്യ 1,085

By

Published : Jun 12, 2020, 12:28 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 1,877 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 34,687 ആയി ഉയർന്നു. മരണസംഖ്യ 1,085 ആണ്. ഡൽഹിയിൽ ആദ്യമായാണ് ഒരു ദിവസം 1,800 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ മൂന്നിന് 1,513 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ബുധനാഴ്‌ച 65 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 12,731 പേർ രോഗമുക്തി നേടിയപ്പോൾ 20,871 പേർ ചികിത്സയിൽ തുടരുന്നു. 16,241 പേർ ഹോം ഐസൊലേഷനിലും, 318 രോഗികൾ ഐസിയുകളിലും തുടരുന്നു.

അതേസമയം കൊവിഡ് രോഗബാധ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്‌ൻ പറഞ്ഞു. യുദ്ധത്തിന് സമാനമായ സാഹചര്യമാണ്. ആവശ്യത്തിന് ഡോക്‌ടർമാരെയും മെഡിക്കൽ ജീവനക്കാരെയും നിയമിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിൽ എല്ലാ കിടക്കകളിലും ഓക്‌സിജൻ സിലിണ്ടറുകൾ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. ഡിഡിഎംഎയുടെ ഉത്തരവനുസരിച്ച് ചികിത്സാ നിരക്ക്, കിടക്കളുടെ ലഭ്യത, ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങൾ തുടങ്ങിയവ സർക്കാർ ആപ്ലിക്കേഷനിലോ, പോർട്ടലിലോ കൃത്യമായി രേഖപ്പെടുത്തും. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള പുതുക്കിയ മാർഗനദേശങ്ങൾ പാലിക്കാനും സർക്കാർ നിർദേശമുണ്ട്. 2,71,516 കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തി. 216 കണ്ടെയ്‌ൻമെന്‍റ് സോണുകളാണ് ഡൽഹിയിലുള്ളത്.

ABOUT THE AUTHOR

...view details