രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ്
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ വളരെയധികം ആശങ്കാജനകമാണെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്, അശോക് ഗെഹ്‌ലോട്ട്, ആനന്ദ് ശർമ, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ വളരെയധികം ആശങ്കാജനകമാണെന്ന് നേതാക്കള്‍ പറഞ്ഞു. പച്ചക്കറി വില ഉയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ഭാരവാഹികൾ, പാർട്ടി സെക്രട്ടറിമാർ, സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.