ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറന്നു; മാസ്‌ക്കുകള്‍ ധരിച്ച് വിദ്യാര്‍ഥികള്‍
ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മാസ്‌ക്കുകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് എത്തിയത്.
ന്യൂഡൽഹി: ദീപാവലി അവധിക്ക് ശേഷം ഡൽഹിയിലെ സ്‌കൂളുകൾ തുറന്നു. നഗരത്തിലെ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ വിദ്യാർഥികൾ മാസ്‌ക്കുകള്‍ ഉപയോഗിച്ചാണ് സ്‌കൂളുകളിലേക്കെത്തിയത്. ഞായറാഴ്‌ച മുതൽ ഡല്‍ഹിയിലെ മലിനീകരണ തോത് ക്രമേണ കുറഞ്ഞുവെങ്കിലും എയർ ക്വാളിറ്റി ഇൻഡെക്‌സ് ഇപ്പോഴും മോശമായ അവസ്ഥയിൽത്തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലത്തെ ലോധി റോഡിലെ മലിനീകരണ തോത് 2.5 പിഎം (പാർട്‌സ് പെർ മില്യൺ) ആണ്. ഡൽഹി-എൻസിആർ റോഡിലെ അന്തരീക്ഷ മലിനീകരണ തോതാണ് ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. ഇവിടെ പരിസ്ഥിതി മലിനീകരണ അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പൊതുവിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.