കേരളം

kerala

By

Published : Nov 8, 2019, 9:51 AM IST

ETV Bharat / bharat

ഡല്‍ഹിയിലെ ഒറ്റ -ഇരട്ട സംവിധാനം അവസാനിപ്പിക്കണം ; ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

നോയിഡ സ്വദേശിയായ അഭിഭാഷകന്‍റെ ഹര്‍ജിയാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജി.

ഡല്‍ഹിയിലെ ഒറ്റ ഇരട്ട സംവിധാനം അവസാനിപ്പിക്കണം ; ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാഹന നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട സംവിധാനത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സര്‍ക്കാര്‍ നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായ പദ്ധതി വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഹര്‍ജിയിലെ വാദം.

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഉയരുന്ന പശ്ചാത്തലത്തില്‍, നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒറ്റ - ഇരട്ട സംവിധാനം നിയമമാക്കി നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും, ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും ഒരേ ദിവസം നിരത്തിലിറങ്ങാനാകില്ല.

നോയിഡ സ്വദേശിയായ വക്കീലാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നണ്ടെന്നും ഹര്‍ജിയിലുണ്ട്. അതേസമയം വായുമലിനീകരണം കുറയ്‌ക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ഇതുവരെ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ കാരണം, വായുമലിനീകരണത്തിന്‍റെ അളവില്‍ കുറവ് വന്നിട്ടില്ലെന്നും, ഹര്‍ജിക്കാരന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ നിലവില്‍ നടപ്പിലാക്കുന്ന ഒറ്റ - ഇരട്ട സംവിധാനം ഈ മാസം 15 വരെ തുടരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details