കേരളം

kerala

ETV Bharat / bharat

ഡൽഹി കലാപം; താഹിർ ഹുസൈനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു - ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ

പ്രദേശവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹുസൈൻ, സഹോദരൻ ഷാ ആലം, ഗുൽഫാം, തൻ‌വീർ എന്നിവരുൾപ്പെടെ എട്ട് പേരെ ഡൽഹി പൊലീസ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ രാംപുരി മുന്നിൽ ഹാജരാക്കി.

Tahir Hussain purchasing ammunition police tells court about tahir hussain Delhi riots Tahir Hussain ന്യൂഡൽഹി ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ ഡൽഹി കലാപം
ഡൽഹി കലാപം; വെടിമരുന്ന് വാങ്ങുന്നതിന് താഹിർ ഹുസൈൻ പണം നൽകിയെന്ന് പൊലീസ് കോടതിയിൽ

By

Published : Jun 9, 2020, 11:40 AM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ വലിയ കലാപത്തിന് തയ്യാറെടുത്തിരുന്നതായും വെടിമരുന്ന് വാങ്ങാൻ ജനുവരിയിൽ പ്രദേശവാസിയ്ക്ക് പണം നൽകിയെന്നും കാണിച്ച് ഡൽഹി പൊലീസ് കോടതിക്ക് കുറ്റപത്രം സമർപ്പിച്ചു.

പ്രദേശവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹുസൈൻ, സഹോദരൻ ഷാ ആലം, ഗുൽഫാം, തൻ‌വീർ എന്നിവരുൾപ്പെടെ എട്ട് പേരെ ഡൽഹി പൊലീസ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ രാംപുരി മുന്നിൽ ഹാജരാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ താൻ സജീവമായി പങ്കെടുത്തതായി അന്വേഷണ സമയത്ത് ഗൾഫാം വെളിപ്പെടുത്തിയിരുന്നു. കലാപത്തിന് ആവശ്യമായ വെടിമരുന്നുകൾ വാങ്ങാൻ താഹിർ 15,000 രൂപ നൽകിയിരുന്നു. പ്രതികളെല്ലാം ജയിലിലാണ്. ഇന്ത്യൻ പീനൽ കോഡിലെ 307 (കൊലപാതകശ്രമം), 120-ബി (ക്രിമിനൽ ഗൂഡാലോചന), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് പരമാവധി ജീവപര്യന്തം തടവ് ലഭിക്കും.

കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. കലാപത്തിനിടെ പരിക്കേറ്റ അജയ് ഗോസ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ പ്രധാന പ്രതിയായി അദ്ദേഹം ഗൾഫാമിനെയും തൻവീറിനെയും പ്രഖ്യാപിച്ചിരുന്നു. ഹുസൈന്‍റെ വീടിന്‍റെ ടെറസിൽ നിന്ന് ഇവർ വിവേചനരഹിതമായി വെടിവയ്ക്കുകയായിരുന്നുവെന്ന് പരാതിയിൽ ഗോസ്വാമി ആരോപിച്ചിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ അംഗം അങ്കിത് ശർമയുടെ കൊലപാതക കേസിലും താഹിറിനെ പ്രതിയാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details