ഡൽഹിയിൽ ഇന്ന് 2,077 പേർക്ക് കൊവിഡ് - covid cases
നിലവിൽ തലസ്ഥാനത്ത് 20,543 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.
ഡൽഹിയിൽ പുതുതായി 2,077 പേർക്ക് കൊവിഡ്
ന്യൂഡൽഹി: തലസ്ഥാനത്ത് പുതുതായി 2,077 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,93,526 ആയി. ഇന്ന് മാത്രം 32 കൊവിഡ് മരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ തലസ്ഥാനത്ത് 4,599 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിൽ 1,68,384 പേർ ഇതിനകം കൊവിഡ് മുക്തരായി. നിലവിൽ തലസ്ഥാനത്ത് 20,543 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ഡൽഹിയിൽ 1,114 കണ്ടെയ്‌ൻമെന്‍റ് സോണുകളാണ് ഉള്ളത്.