കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 2,385 പേർക്ക് കൂടി കൊവിഡ്

ഡൽഹിയിലെ നിലവിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.33 ശതമാനമാണ്

ന്യൂഡൽഹി കൊവിഡ്  കൊവിഡ് കണക്കുകൾ  ന്യൂഡൽഹി കൊവിഡ് രോഗികൾ  കൊവിഡ് പോസിറ്റിവിറ്റി  covid positivity rate 3.33 pc  positivity rate 3.33 pc  Delhi records 2,385 new COVID-19 cases  delhi covid updates
ഡൽഹിയിൽ 2,385 പേർക്ക് കൂടി കൊവിഡ്

By

Published : Dec 11, 2020, 7:22 PM IST

ന്യൂഡൽഹി:ഡൽഹിയിൽ പുതുതായി 2,385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 71,000 കൊവിഡ് പരിശോധനകളിലാണ് 2,385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ദേശീയ തലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.33 ശതമാനമാണ്. തുടർച്ചയായ ദിവസങ്ങളിലായി ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി കുറയുകയാണ്.

ഡിസംബർ എട്ടിന് 4.23 ശതമാനം ആയി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നെങ്കിലും തുടർന്നുള്ള ദിവസം 3.42 ശതമാനം ആയി കുറഞ്ഞിരുന്നു. 71,679 കൊവിഡ് പരിശോധനകളിൽ 31,724 ആർടി-പിസിആർ പരിശോധനകളാണ് നടത്തിയത്. 60 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 9,934 ആയി.

തലസ്ഥാനത്തെ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 18,753ൽ നിന്ന് 18,676 ആയി കുറഞ്ഞു. ഡൽഹിയിൽ 6,03,535 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details