ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനക്കണക്ക് പുറത്ത് വിടാത്ത നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇലക്ഷൻ കമ്മിഷന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം. പോളിങ് കഴിഞ്ഞ് ഒരു ദിവസമായിട്ടും എന്തുകൊണ്ടാണ് കണക്കുകൾ പുറത്തു വിടാത്തതെന്നും ഇലക്ഷൻ കമ്മിഷൻ എന്താണ് ചെയ്യുന്നതെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.
ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടിങ് ശതമാനം പുറത്ത് വിടാത്തത് ഞെട്ടിക്കുന്ന നടപടിയെന്ന് കെജ്‌രിവാൾ
ഇലക്ഷൻ കമ്മിഷന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം
രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടർമാരുടെ പോളിങ് വിവരങ്ങൾ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകാത്തതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ആറ് മണിയോടെയാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. സാധാരണ പോളിങ് പൂർത്തിയായാൽ വോട്ടിങ് ശതമാനം പുറത്തുവിടാറുള്ളതാണ്. ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം ശനിയാഴ്ച ഇലക്ഷൻ കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 61.46 ശതമാനം പോളിങ് ആണ് നടന്നത്. എന്നാൽ ഇത് അന്തിമ കണക്കല്ല. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ ഡല്‍ഹിയില്‍ ആംആദ്മി അധികാരം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.