ന്യൂഡല്‍ഹി: ദേശീയ സുരക്ഷ നിയമപ്രകാരം ഡല്‍ഹി പൊലീസിന് മൂന്ന് മാസം അടിയന്തര തടങ്കല്‍ അധികാരം നല്‍കികൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായിജാള്‍ ഒപ്പുവെച്ചു. 12 മാസം വരെ വിചാരണയില്ലാതെ തടവില്‍ വെക്കാന്‍ പൊലീസിന് ഈ അധികാരത്തിലൂടെ സാധിക്കും. മൂന്ന് മാസത്തേക്കാണ് തലസ്ഥാനത്ത് എന്‍എസ്എ ഏര്‍പ്പെടുത്തിയത്. ജനുവരി 19ന് പ്രാബല്യത്തില്‍ വരുന്ന ഉത്തരവിന് ഏപ്രില്‍ 18 വരെയാണ് കാലാവധിയുള്ളത്.
ഡല്‍ഹി പൊലീസിന് മൂന്ന് മാസം അടിയന്തര തടങ്കല്‍ അധികാരം
12 മാസം വരെ വിചാരണയില്ലാതെ തടവില്‍ വെക്കാന്‍ പൊലീസിന് ഈ അധികാരത്തിലൂടെ സാധിക്കും. ജനുവരി 19ന് പ്രാബല്യത്തില്‍ വരുന്ന ഉത്തരവിന് ഏപ്രില്‍ 18 വരെയാണ് കാലാവധിയുള്ളത്
ഡല്‍ഹി പൊലീസിന് മൂന്നുമാസം അടിയന്തര തടങ്കല്‍ അധികാരം
ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടങ്കലില്‍ വെക്കാം. ഇതുപ്രകാരം പത്ത് ദിവസത്തേക്ക് ചുമത്തിയ വകുപ്പുകളെ കുറിച്ച് വ്യക്തിയെ അറിയിക്കേണ്ടതില്ല. പിടിയിലായ വ്യക്തിക്ക് ഹൈക്കോടതി ഉപദേശക സമിതിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാമെങ്കിലും വിചാരണ വേളയില്‍ അഭിഭാഷകനെ അനുവദിക്കില്ല. കൂടാതെ, ദേശീയ സുരക്ഷക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നുകയാണെങ്കില്‍ മാസങ്ങളോളം കരുതല്‍ തടങ്കലില്‍ വെക്കാനും സാധിക്കും.