കേരളം

kerala

ETV Bharat / bharat

രാജ്യത്തെ മെട്രോ സർവീസുകൾ പുനഃരാരംഭിച്ചു

കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ തുടർച്ചയായി 169 ദിവസമാണ് മെട്രോ സർവീസുകൾ രാജ്യത്ത് നിലച്ചത്.

അൺലോക്ക്
അൺലോക്ക്

By

Published : Sep 7, 2020, 9:33 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ അൺലോക്ക് നടപടികളുടെ ഭാഗമായി മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു. ഡൽഹിയിൽ രാവിലെ ഏഴ് മണി മുതൽ സർവീസുകൾ തുടങ്ങി. 'അൺലോക്ക് 4'ന്‍റെ ആദ്യ ഘട്ടത്തിൽ സമയ്‌പൂർ ബദ്‌ലിയിൽ നിന്ന് ഹുദ സിറ്റി സെന്‍ററിലേയ്ക്കും ഗുരുഗ്രാമിലേയ്ക്കുമാണ് അതിവേഗ മെട്രോ സർവീസ് നടത്തുന്നത്. ഓരോ മെട്രോ സ്റ്റേഷനുകളിലും ജനത്തിരക്ക് നിയന്ത്രിക്കാനും കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തനും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പണമിടപാടുകൾക്കായി യാത്രക്കാർ നിർബന്ധമായും സ്‌മാർട് കാർഡുകൾ ഉപയോഗിക്കണം. ടോക്കൺ സർവീസുകൾ താൽകാലികമായി നിർത്തി. കണ്ടെയിൻമെന്‍റ് സോണുകളിൽ സർവീസുകളില്ല.

ഡൽഹിയിൽ ഇതുവരെ 1,91,449 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌തത് 3,256 കൊവിഡ് കേസുകളും 29 മരണവുമാണ്. 20,909 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details