ന്യൂഡൽഹി: എയർപോർട്ട് എക്‌സ്‌പ്രസ് ലൈൻ സർവീസ് കൂടി ആരംഭിച്ചതോടെ എല്ലാ ഡൽഹി മെട്രോ സർവീസുകളും പുനഃരാരംഭിച്ചു. രാവിലെ ആറ് മുതൽ രാത്രി 11 വരെയാണ് മെട്രോ സേവനങ്ങൾ ലഭ്യമാകുക. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഡിഎംആർസി ട്വീറ്റ് ചെയ്‌തു.
ഡൽഹി മെട്രോ സർവീസുകൾ പൂർണമായും പുനഃരാരംഭിച്ചു
യാത്ര ചെയ്യുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഡിഎംആർസി ട്വീറ്റ് ചെയ്‌തു.
ഡൽഹി മെട്രോ സർവീസുകൾ പൂർണമായും പുനരാരംഭിച്ചു
ഇന്നലെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മജന്ത, ഗ്രേ ലൈനുകളിൽ സേവനങ്ങൾ പുനരാരംഭിച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം സെപ്‌റ്റംബർ ഏഴ് മുതൽ ഘട്ടങ്ങളായി മേട്രോ സേവനങ്ങൾ പുനഃരാരംഭിക്കുകയായിരുന്നു.